ചെറുതുരുത്തി: കിള്ളിമംഗലം അൽ ഇർഷാദ് കാമ്പസിൽ നടന്ന എസ്.എസ്.എഫ് ജില്ലാ 26-ാം സാഹിത്യോത്സവിന് സമാപനമായി. സമാപന സമ്മേളനം പ്രമുഖ കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് പി.സി. റഊഫ് മിസ്ബാഹി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ബി. ബഷീർ മുസ്‌ലിയാർ സന്ദേശ പ്രഭാഷണം നടത്തി.
തുടർച്ചയായി ഏഴാം തവണയും 456 പോയിന്റ് നേടി ചാവക്കാട് ഡിവിഷൻ ജേതാക്കളായി. വടക്കാഞ്ചേരി ഡിവിഷൻ രണ്ടാം സ്ഥാനവും കൊടുങ്ങല്ലൂർ ഡിവിഷൻ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ഐ.എം.കെ. ഫൈസി ഉസ്താദ് ഓവറാൾ ട്രോഫി കൈമാറി. താഴപ്ര മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ, ഹുസൈൻ തങ്ങൾ വാടാനപ്പിള്ളി തുടങ്ങിയവർ സംബന്ധിച്ചു. നൗഷാദ് പട്ടിക്കര സ്വാഗതവും ഷനീബ് മുല്ലക്കര നന്ദിയും പറഞ്ഞു.