തൃശൂർ: എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയന്റെ നേതൃത്വത്തിൽ 165-ാം ശ്രീനാരായണ ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് ജയന്തി സന്ദേശ വിളംബര ജാഥ നടത്തി. തൃശൂർ യൂണിയൻ ആസ്ഥാനത്ത് എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ, ജാഥാ ക്യാപ്ടൻമാരായ യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നനും യൂണിയൻ സെക്രട്ടറി ഡി. രാജേന്ദ്രനും പീതപതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
നിരവധി അലങ്കരിച്ച വാഹനങ്ങളുടെ അകമ്പടിയോടെ നടത്തിയ വിളംബര ജാഥയ്ക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജു, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ കെ.വി. വിജയൻ, എൻ.വി. രഞ്ജിത്ത്, മോഹൻ കുന്നത്ത്, യൂണിയൻ കൗൺസിലർമാരായ കെ.എ. മനോജ് കുമാർ, പി.വി. വിശ്വേശ്വരൻ, ഇന്ദിരാദേവി ടീച്ചർ, കെ.കെ. ഭഗീരഥൻ, കെ.ആർ. മോഹനൻ, എൻ.വി. മോഹൻദാസ്, എ.കെ. ഗംഗാധരൻ, പത്മിനി ഷാജി, സൈബർ സേന കേന്ദ്രസമിതി അംഗം ജിതിൻ സദാനന്ദൻ, വനിതാ സംഘം സെക്രട്ടറി രാജശ്രീ വിദ്യാസാഗർ, വനിതാ സംഘം നേതാക്കളായ ലീല നാരായണൻ, വാസന്തി രാമചന്ദ്രൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി കെ.കെ. സതീഷ്, വൈസ് പ്രസിഡന്റ് പി.എസ്. സന്ദീപ്, ജോ. സെക്രട്ടറി വി.ഡി. സുഷിൽകുമാർ, ജയകൃഷ്ണൻ കൃഷ്ണാപുരം, പി.ബി. അനൂപ് കുമാർ, കെ.എ. മോഹനൻ, കണ്ണൻ പുതൂർക്കര, എം.ഡി. മുകേഷ്, അഭിലാഷ് പൂത്തോൾ, സൈബർ സേന ചെയർമാൻ കെ.വി. രാജേഷ്, വൈസ് ചെയർമാൻ വി.പി. സുകേഷ്, മേഖലാ നേതാക്കളായ കെ.കെ. സദാശിവൻ, ധർമ്മൻ വിയ്യത്ത്, കെ.കെ. രാജൻ, ലോഹിദാക്ഷൻ ചെമ്പൂക്കാവ്, അനിൽ പൊന്നാരശേരി, സന്തോഷ് പുല്ലഴി, പി.വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ജാഥാ ക്യാപ്ടൻമാരായ യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നനും യൂണിയൻ സെക്രട്ടറി ഡി. രാജേന്ദ്രനും രണ്ടു മേഖലകളിലൂടെ നടത്തിയ വിളംബര ജാഥയ്ക്ക് 72 ശാഖകളിലും സ്വീകരണം നൽകി. വരടിയം സെന്ററിൽ നിരവധി ഗുരുദേവ ഭക്തരുടെ സാന്നിധ്യത്തിൽ സമാപിച്ചു.