തൃശൂർ: ഓൺലൈൻ സൂപ്പർ മാർക്കറ്റ് രംഗത്തെ പ്രമുഖരായ ഫുഡ്മാസോണിന്റെ പുതുസംരംഭമായ ഫുഡ്മാസോൺ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം ടി.എൻ പ്രതാപൻ എം.പി നിർവഹിച്ചു. മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ മുഖ്യാതിഥിയായി. വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത് വടക്കുംചേരി, ഫുഡ്മാസോൺ മാനേജിംഗ് ഡയറക്ടർ പി. ബി സുനിൽ കുമാർ, ഡയറക്ടർമാരായ പി. ബി പവിത്രൻ, ജിനി സുനിൽ കുമാർ, ദിനപ്രഭ പവിത്രൻ, വെബ് ആൻഡ് ക്രാഫ്റ്റ് മാനേജിംഗ് ഡയറക്ടർ എബിൻ ടോം, സിനി ആർടിസ്റ്റ് സൗമ്യ മേനോൻ തുടങ്ങിയവർ പങ്കെടുത്തു. ഫുഡ്മാസോണിന്റെ വെബ് സൈറ്റിന് പുറമെ ഇപ്പോൾ മൊബൈൽ ആപ്പ് വഴിയും ഉപഭോക്താക്കൾക്ക് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ ഓർഡർ ചെയ്യാം. ജില്ലയിൽ എവിടെയും സൗജന്യമായാണ് ഓർഡർ പ്രകാരമുള്ള സാധനങ്ങൾ എത്തിച്ചു നൽകുന്നത്. ഓണം പ്രമാണിച്ചു ഈ ആഴ്ചയിൽ പർച്ചേഴ്‌സ് ചെയ്യുന്നവർക്ക് അഞ്ചു ശതമാനം അധിക കിഴിവും നൽകുമെന്ന് ഫുഡ്മസോൺ മാനേജിംഗ് ഡയറക്ടർ പി.ബി സുനിൽ കുമാർ പറഞ്ഞു