കയ്പ്പമംഗലം: പെരിഞ്ഞനം ലയൺസ് ക്ലബ് ആയിരം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ലയൺസ് ഡിസ്ട്രിക് ചെയർപേഴ്‌സൺ വിൽസൺ ഇലഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വി.കെ. ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. സോൺ ചെയർമാൻ കെ.കെ. സിദ്ധാർത്ഥൻ, റീജിയൺ ചെയർപേഴ്‌സൺ ബീന വിനയകുമാർ, കെ.കെ. ബാബുരാജൻ, ജിതേഷ് മണ്ടത്ര, സി.എസ്. ജോഷി എന്നിവർ സംസാരിച്ചു.