old-age
രാമവർമ്മപുരം വൃദ്ധസദനത്തിൽ സംഘടിപ്പിച്ച ഓണാഘോഷം മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: രാമവർമ്മപുരം വൃദ്ധസദനത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വൃദ്ധസദനത്തിലെ താമസക്കാരുടെ കലാപരിപാടികൾക്കൊപ്പം സജീഷ് കുട്ടനെല്ലൂരിന്റെ കലാപ്രകടനവും ഉണ്ടായിരുന്നു. വൃദ്ധസദനം മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണപ്പുടവ നൽകി. ആഘോഷങ്ങൾ മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്തു. വൃദ്ധസദനം മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ റാഫി ജോസ്, ഡിവിഷൻ കൗൺസിലർ വി.കെ. സുരേഷ്‌കുമാർ, കൗൺസിലർ രജനി വിജു എന്നിവർ പ്രസംഗിച്ചു. സൂപ്രണ്ട് വി.ജി. ജയകുമാർ സ്വാഗതവും മേട്രൻ ടി. ജ്യോതി നന്ദിയും പറഞ്ഞു.