ഒല്ലൂർ: അവിണിശ്ശേരി സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാനലിന് വൻവിജയം. യു.ഡി.എഫ് സ്ഥാനാർത്ഥികളേക്കാൾ 2500 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതു സ്ഥാനാർത്ഥികൾ വിജയിച്ചത്. സി.കെ. ആനന്ദകൃഷ്ണൻ, ബിജു മുപ്ലിയത്, മധു കാട്ടുങ്ങൽ, കെ.കെ. മോഹനൻ, എം.എ. രാജീവ് കൃഷ്ണൻ, കെ. ശശിധരൻ മാസ്റ്റർ, റാഫി കാട്ടൂക്കാരൻ , റിന്റോ പി.എ, അജിത ഭഗീരഥൻ, എ.എ. നിർമല, ബീന ലക്ഷ്മണകുമാർ, കെ.കെ. ശ്രീനാഥ്, കെ.പി. അജയൻ എന്നിവരാണ് വിജയിച്ചത്. പ്രസാദ് മാസ്റ്റർ, ടി.വി. മോഹനൻ, കെ. ശശിധരൻ മാസ്റ്റർ, വനജകുമാരി, കെ.എ. പ്രദീപ്, പി.ആർ. ഉല്ലാസ് എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റായി കെ. ശശിധരൻ മാസ്റ്ററെയും വൈസ് പ്രസിഡന്റായി അഡ്വ. എം.എ. രാജീവ് കൃഷ്ണനെയും തിരഞ്ഞെടുത്തു.