കൊടകര: എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയൻ 165-ാം ശ്രീനാരായണ ഗുരുദേവജയന്തി ഘോഷയാത്രയും പൊതുസമ്മേളനവും വെള്ളിയാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊടകര മേഖലയിലെ ശാഖകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഘോഷയാത്ര വൈകിട്ട് മൂന്നിന് കൊടകര ദ്വാരക തിയറ്റർ മൈതാനത്ത് നിന്നാരംഭിച്ച് കൊടകര എൽ.പി സ്‌കൂൾ അങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്യും. കൊടകര യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ അദ്ധ്യക്ഷനാകും. ശിവഗിരി മഠം മാതൃസംഘം പ്രസിഡന്റ് വസന്തകുമാരി മുഖ്യ പ്രഭാഷണം നടത്തും. കൊടകര യൂണിയൻ കൗൺസിലറും ജനറൽ കൺവീനറുമായ പ്രഭാകരൻ മുണ്ടക്കൽ, യൂണിയൻ കൗൺസിലർ പുരുഷോത്തമൻ കെ.ഐ. എന്നിവർ സംസാരിക്കും.
ആളൂർ മേഖല ശാഖകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഘോഷയാത്ര വൈകിട്ട് മൂന്നിന് വെള്ളാഞ്ചിറ ശാഖയിൽ നിന്നാരംഭിച്ച് പൊരുന്നംകുന്ന് കമ്മ്യൂണിറ്റി ശാഖാ മന്ദിരത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കോഴിക്കോട് ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് എം.ആർ. അനിത ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയൻ പ്രസിഡന്റ് സുന്ദരൻ മൂത്തമ്പാടൻ അദ്ധ്യക്ഷനാകും. ഡോ. ഒ.വി. ഷിബു ഗുരുപദം മുഖ്യ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം ഡയറക്ടറും ജനറൽ കൺവീനറുമായ എൻ.ബി. മോഹനൻ, കൊടകര യൂണിയൻ കൗൺസിലർ വി.വി. ശ്രീധരൻ എന്നിവർ സംസാരിക്കും.
മറ്റത്തൂർ മേഖലയിലെ ശാഖകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഘോഷയാത്ര മൂന്നിന് കോടാലി ആൽത്തറ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മൂന്നുമുറി ശ്രീകൃഷ്ണ ഹൈസ്‌കൂൾ അങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ അദ്ധ്യക്ഷനാകും. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, യോഗം ഡയറക്ടർ ശശി ഇ.കെ. എന്നിവർ മുഖ്യാതിഥിയാകും. യൂണിയൻ കൗൺസിലറും ജനറൽ കൺവീനറുമായ സൂരജ് കെ.എസ്., യൂണിയൻ കൗൺസിലർ നന്ദകുമാർ മലപ്പുറം എന്നിവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ, യൂണിയൻ പ്രസിഡന്റ് സുന്ദരൻ മൂത്തമ്പാടൻ, കൊടകര മേഖല ജനറൽ കൺവീനർ പ്രഭാകരൻ മുണ്ടക്കൽ, ആളൂർ മേഖലാ വർക്കിംഗ് ചെയർമാൻ വി.വി. ശ്രീധരൻ എന്നിവർ പങ്കെടുത്തു.