kda-kunjalippara-samarasm
വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷാ കുഞ്ഞാലിപാറ സംരക്ഷണ സമിതിയുടെ സമരപന്തൽ സന്ദർശിക്കുന്നു.

കൊടകര: മറ്റത്തൂർ കുഞ്ഞാലിപ്പാറയിലെ ക്രഷർ യൂണിറ്റും ഖനനവും നിറുത്തലാക്കണമെന്ന് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ സമരപ്പന്തൽ സന്ദർശിച്ച വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷാ അഭിപ്രായപ്പെട്ടു. പഠനങ്ങളും വിശകലനങ്ങളും നടത്താതെ ഖനന പ്രവർത്തനങ്ങളും ക്രഷർ യൂണിറ്റും നടത്തന്നതു വഴി പ്രകൃതിദുരന്തങ്ങളും കൃഷി നാശങ്ങളും മാറാരോഗങ്ങളും വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ പത്തിന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെ ജില്ലാ കമ്മിറ്റി കുഞ്ഞാലിപ്പാറ സമരസമിതിക്ക് പിന്തുണ പ്രഖ്യാപിച്ച് കുഞ്ഞാലിപ്പാറയിൽ മാർച്ചും ധർണയും നടത്തുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.