ചാലക്കുടി: പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് പി.കെ. സിദ്ദിക്ക് അദ്ധ്യക്ഷനായി. സെക്രട്ടറി സി.കെ. പോൾ, ട്രഷറർ ഐ.ഐ. അബ്ദുൾ മജിദ്, വി.ജെ. ജോജി എന്നിവർ സംസാരിച്ചു. ഗാനാലാപനം, പൂക്കളം ഒരുക്കൽ, ഓണ സദ്യ എന്നിവയും നടത്തി.


മേലൂർ ക്ഷീരോത്പാദക സഹകരണ സംഘം ഓണാഘോഷവും പൊതുയോഗവും നടത്തി. പഞ്ചായത്ത് അംഗം വനജ ദിവാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ഡി. തോമസ് അദ്ധ്യക്ഷനായി. അംഗങ്ങൾക്കുള്ള ബോണസ് വിതരണം, പൂക്കളം ഒരുക്കൽ, ഓണസദ്യ എന്നിവയും നടത്തി. കേരള ഫാഡ്‌സ് മാർക്കറ്റിംഗ് ഫീൽഡ് ഓഫീസർ കെ.ആർ. അനിൽകുമാർ, ക്ഷീര വികസന ഓഫീസർ പി.എഫ്. സെൽബിൻ, സെക്രട്ടറി മോളി ജോഷി എന്നിവർ സംസാരിച്ചു.

ചാലക്കുടി മർച്ചന്റ്‌സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ആൻസൺ മെമ്മോറിയൽ അഖില കേരള പൂക്കള മത്സരം സംഘടിപ്പിച്ചു. മർച്ചന്റ്സ് ഹാളിൽ നടത്തിയ മത്സരത്തിൽ 15 ടീമുകൾ പങ്കെടുത്തു. സെന്റ് ജയിംസ് ആശുപത്രി ഡയറക്ടർ ഫാ. വർഗീസ് പത്താടൻ സമ്മാനദാനം നിർവഹിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് എം.ജെ. ജോബി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി, റെയ്‌സൺ ആലുക്ക, ബിജു മാളക്കാരൻ, ജോയ് പാനിക്കുളം, ജോർജ് കോലഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ഒന്നാം സമ്മാനമായ പതിനായിരം രൂപയും, ട്രോഫിയും പുത്തൻചിറ വന്ദന കലാസമിതിക്ക് ലഭിച്ചു.