gvr-urban-bank-inaguratio
ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം ടി.എൻ. പ്രതാപൻ എം.പി.ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: ഗുരുവായൂർ കോ- ഓപറേറ്റീവ് അർബൻ ബാങ്ക് ശതാബ്ദി ആഘോഷ പരിപാടികൾക്ക് തുടക്കം. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ വി. ബാലറാം അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ ആർ.എ. അബൂബക്കർ, മുൻ ചെയർമാന്മാരായ പി. യതീന്ദ്രദാസ്, വി. വേണുഗോപാൽ, ഡയറക്ടർമാരായ ആന്റോ തോമസ്, കെ.ഡി. വീരമണി, കെ.പി. ഉദയൻ, നിഖിൽ ജി. കൃഷ്ണൻ, ബിനീഷ്, വി. മുരളീധരൻ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ജി. സതീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. ശതാബ്ദി സ്മരണയ്ക്കായി എം.പി വൃക്ഷത്തൈ നട്ടു.