മുപ്ലിയം: കുമരഞ്ചിറ ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ തകർത്തു. ക്ഷേത്രം ഓഫീസിന്റെ വാതിൽ തകർത്തു. ഭണ്ഡാരത്തിന്റെ ഉള്ളിലെ താഴ് തകർക്കാൻ പറ്റാതിരുന്നതിനാൽ പണം നഷ്ടപ്പെട്ടില്ല. പുഴ പാലത്തിന് സമീപത്ത് മാക്കോത്ത് മാരാത്ത് മല്ലിക ടീച്ചറുടെ വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് തകർത്ത് കാറിൽ ഉണ്ടായിരുന്ന 8000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്‌സ്, രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും കവർന്നു. ടീച്ചറുടെ മകനും കുടുംബവും ഞായറാഴ്ച രാത്രി പത്തിനാണ് മംഗളൂരുവിൽ നിന്ന് മുപ്ലിയത്തെ വീട്ടിലെത്തിയത്. കാറിൽ നിന്ന് പഴ്‌സും മാലയും എടുക്കാൻ മറന്നതാണ് മോഷ്ടാക്കൾക്ക് അനുഗ്രഹമായത്. സമീപത്തെ ഇളംന്തോളി രാധാകൃഷ്ണന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ മോഷ്ടിച്ചാണ് മോഷ്ടാക്കൾ രക്ഷപെട്ടത്. വരന്തരപ്പിള്ളി പൊലീസ്, വിരലടയാള വിദഗ്ദ്ധർ, ഡോഗ്‌ സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി.