പാവറട്ടി: മണലൂർ മണ്ഡലത്തിൽപ്പെട്ട വെങ്കിടങ്ങ് ഏനാമാവ് നെഹ്റു പാർക്ക് വീണ്ടും കാടുകയറി ഉപയോഗശൂന്യമായി. ഓണക്കാലത്ത് സന്ദർശകർക്ക് സൗകര്യമൊരുക്കാൻ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ എത്തി. പെൺകുട്ടികളടക്കം 22 പേരാണ് സംഘത്തിലുള്ളത്. ഷംസീറിന്റെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുന്നത്.
ഓണത്തിനു് മുമ്പ് എല്ലാ പുല്ലുകളും കുറ്റിച്ചെടികളും വട്ടിമാറ്റുമെന്ന് അറിയിച്ചു. വെങ്കിടങ്ങ് പഞ്ചായത്തിന്റെ അനുമതിയോടെയാണ് ശുചീകരണ പ്രവർത്തനം ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പത്മിനി, വൈസ് പ്രസിഡന്റ് കെ.വി. മനോഹരൻ, കെ.വി. വേലുക്കുട്ടി, സണ്ണി വടക്കൽ എന്നിവർ പാർക്ക് സന്ദർശിച്ച് എൻ.എസ്.എസ് വളണ്ടിയർമാരെ അനുമോദിച്ചു.