ചെറുതുരുത്തി: സാമൂഹിക സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച് ജനപ്രീതി നേടിയ ഇ.കെ. നായനാർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഓണം റിലീഫ് കിറ്റുകളും ഓണക്കോടിയും വിതരണം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.പി. രാധാകൃഷ്ണൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട 120 കുടുംബങ്ങൾക്കാണ് കിറ്റും ഓണപ്പുടവയും നൽകിയത്. ചെറുതുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് ഷെറീഫുദ്ദീൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുലൈമാൻ, സി.പി.എം ലോക്കൽ സെക്രട്ടറി സി.പി. ഹരിദാസ്, കെ.പി. രാധാകൃഷ്ണൻ, കെ.പി. അനിൽ, സി.പി. അനിൽ, കെ.ആർ. ഗിരീഷ്, വി.എ. യൂസഫ്, കെ.കെ. വിദ്യാധരൻ തുടങ്ങിയവർ പങ്കെടുത്തു.