വാടാനപ്പിള്ളി: എസ്.എൻ.ഡി.പി യോഗം തൃത്തല്ലൂർ ശാഖ ചതയദിനാഘോഷ സുവനീർ പുറത്തിറക്കി. ശാഖാ, വനിതാസംഘം ഭാരവാഹികളെകുറിച്ചും മുൻ കാല ശാഖാ ഭാരവാഹികളെ കുറിച്ചുമുള്ള വിവരങ്ങൾ സുവനീറിലുണ്ട്. കൂടാതെ ചതയോത്സവ പരിപാടികൾ, ഘോഷയാത്ര സ്വീകരണ സ്ഥലങ്ങൾ എന്നിവയും ക്യത്യമായി പ്രതിപാദിച്ചിരിക്കുന്നു. പി.എസ് ദിനേഷ് സുവനീർ പ്രകാശനം ചെയ്തു. കെ.എസ് ദീപൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി പ്രവീൺ, സുദേവൻ മഞ്ഞിപ്പറമ്പിൽ, പി.എസ് പ്രദീപ് എന്നിവർ സംസാരിച്ചു.