kunjalipara-prathishetham
കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ സമരത്തിന് പിന്തുണ നൽകി പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം.

കൊടകര: പ്രകൃതിക്കും മനുഷ്യർക്കും ദുരിതവും ദുരന്തങ്ങളും സൃഷ്ടിക്കുന്ന ഖനന പ്രവർത്തനങ്ങളുമായി ജനവാസ മേഖലയിലുള്ള ക്രഷർ യൂണിറ്റ് അടച്ചു പൂട്ടണം എന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മറ്റത്തൂർ കുഞ്ഞാലിപ്പാറയിൽ പ്രവർത്തിക്കുന്ന ഖനന പ്രവർത്തനവും ക്രഷർ യൂണിറ്റും നിറുത്തലാക്കണം എന്ന് ആവശ്യപ്പെട്ട് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ സമരത്തിന് പിന്തുണ നൽകി പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി പ്രകടനവും ധർണ്ണയും നടത്തി. ചെയർപേഴ്‌സൻ ടി.കെ. വാസു, ജനറൽ കൺവീനർ ശിവരാമൻ, കവയത്രി ബൾക്കീസ് ബാനു, മനുഷ്യാവകാശ പ്രവർത്തകൻ പൂനം രഹിം, ആർ.എം.പി ജില്ലാ സെക്രട്ടറി മോൻസി പി.ജെ തുടങ്ങിയവർ സംസാരിച്ചു.

മറ്റത്തൂർ പഞ്ചായത്തിലെ കുഞ്ഞാലിപ്പാറയിലെ ക്രഷർ അടച്ചുപൂട്ടുവാനുള്ള സമരത്തിന് പിന്തുണ അറിയിച്ച് മൂന്നുമുറി സഫാരി ക്ലബ് പ്രവർത്തകരും സമരപന്തലിൽ എത്തി. ആവശ്യമുന്നയിച്ച് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ഓണസദ്യയും നടത്തി.