തൃശൂർ: പ്രസ്‌ക്ലബ്ബ് റോഡിലെ കാപ്പിറ്റൽ എൻക്ലേവ് ഫ്‌ളാറ്റിൽ നിന്ന് 60 പവനും, 62,000 രൂപയും കവർന്നതായി പരാതി. സീമാ ജോസ്, അനിൽ എന്നിവരാണ് ഫ്‌ളാറ്റിൽ ഒന്നിച്ച് വാടകയ്ക്ക് താമസം. ഇവരുടെ ഡ്രൈവറെ സംശയിക്കുന്നതായി ടൗൺ ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മണ്ണാർക്കാട് സ്വദേശിയായ പ്രിൻസ് ജോർജ് ആണ് ഡ്രൈവർ. ഫ്‌ളാറ്റിന്റെ താക്കോൽ പലപ്പോഴും കാറിലാണ് സൂക്ഷിക്കാറ്. ഡ്രൈവറെ കാണാതായിട്ടുമുണ്ട്. പൊലീസ് ഡ്രൈവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി.