മണ്ണുത്തി: മുത്തലാഖ് ചൊല്ലിയെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഭർത്താവിനെതിരെ മണ്ണുത്തി പൊലീസ് കേസെടുത്തു. ആലത്തൂർ പള്ളിപ്പറമ്പ് അബ്ദുൽ റഹിമാന്റെ മകൻ അബ്ദുൾ നാസറിനെതിരെയാണ് മണ്ണുത്തി പൊലീസ് കേസെടുത്തത്. 2001 ൽ വിവാഹിതരായ ദമ്പതികൾ തമ്മിൽ കഴിഞ്ഞ 10 വർഷമായി കുടുംബപ്രശ്‌നങ്ങൾ നിലവിലുണ്ട്. ഇത് സംബന്ധിച്ച് പരാതികളുമുണ്ട്. കഴിഞ്ഞ ദിവസമാണ് ഇവരെ മുതാലാഖ് ചൊല്ലിയതായി വീട്ടമ്മ പൊലീസിൽ പാതി നൽകിയത്. ഇവർ എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്. മുത്തലാഖ് സംബന്ധിച്ച ജില്ലയിലെ ആദ്യത്തെ കേസാണിത്.