helikopter-yathra
ഓണാഘോഷത്തിൻറെ ഭാഗമായി ഹെലികോപ്റ്റർ യാത്രക്ക് തുടക്കം

തൃപ്രയാർ: തളിക്കുളം സ്‌നേഹതീരം ഓണാഘോഷത്തിന്റെ ഭാഗമായി ഹെലികോപ്റ്റർ യാത്രയ്ക്ക് തുടക്കമായി. നാട്ടിക എസ്.എൻ കോളേജ് ഗ്രൗണ്ടിൽ നിന്നുമായിരുന്നു യാത്ര. കൃഷിമന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി. ഗീത ഗോപി എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവൻ, തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി. ഐ സജിത, ബ്ലോക്ക് മെമ്പർമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. സെപ്തംബർ 10 മുതൽ 13 വരെയാണ് ആകാശയാത്ര സംഘടിപ്പിച്ചിട്ടുള്ളത്.

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ ഹെലി ടൂറിസം പദ്ധതിയുമായി മുന്നോട്ടു പോകുന്ന ചിപ്‌സാൻ ഏവിയേഷന്റെ നേതൃത്വത്തിലാണ് ഹെലികോപ്റ്റർ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. നാട്ടിക എസ്.എൻ കോളേജ് ഗ്രൗണ്ടിൽ ഒരുക്കിയ ഹെലിപ്പാഡിൽ നിന്നും സ്‌നേഹതീരം ബീച്ച്, ഗുരുവായൂർ ക്ഷേത്രം, ചേറ്റുവ അഴിമുഖം, അതിരപ്പിള്ളി വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളിലേക്കാണ് യാത്ര ഒരുക്കുന്നത്. മൂന്ന് പാക്കേജിലായി ഓരോന്നിനും വ്യത്യസ്ത നിരക്കിലുള്ള ഫീസ് ആണ് ഈടാക്കുക. ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഹെലിക്കോപ്റ്ററാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷ പരിപാടികൾക്ക് സ്‌നേഹതീരത്ത് ചൊവ്വാഴ്ച തുടക്കം കുറിച്ചു.