കൊടുങ്ങല്ലൂർ: പോർച്ചുഗീസ് അംബാസിഡർ കാർലോസ് പെരേര നയിച്ച ഇരുപത്തി ആറ് അംഗ സംഘം മുസിരിസ് പൈതൃക പ്രദേശങ്ങൾ സന്ദർശിച്ചു. ഫിലിം ഡയറക്ടേഴ്‌സ്, എഴുത്തുകാർ, ഗണിത ശാസ്ത്രജ്ഞർ, ചരിത്ര കാരന്മാർ എന്നിവർ ഉൾപെട്ട സംഘം കോട്ടപ്പുറം കോട്ട, കോട്ടപ്പുറം വാട്ടർ ഫ്രണ്ട്, പള്ളിപ്പുറം കോട്ട, ചേരമാൻ പറമ്പ് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. സൗത്ത് ഇന്ത്യയുടെ പോർച്ചുഗീസ് ചരിത്രന്വേഷണവുമായി എത്തിയതായിരുന്നു ഇവർ. മുസിരിസ് മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ്, ബെന്നി കുര്യാക്കോസ്, ഡോ. പ്രേമചന്ദ്രൻ, ഡോ. കേശവൻ വെളുത്താട്ട് റൂബിൻഡിക്രൂസ് സംഘത്തെ സ്വാഗതം ചെയ്തു.