ചാവക്കാട്: മണത്തല മടേക്കടവ് പള്ളിത്താഴം റോഡരികിലെ കാനയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. മടേക്കടവ് കണ്ണച്ചൻപുരയ്ക്കൽ കേശവൻ മകൻ ഗണേശനാണ് (52) മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു വെള്ളം നിറഞ്ഞു കിടക്കുന്ന കാനയിൽ മൃതദേഹം കണ്ടെത്തിയത്.
വെള്ളം നിറഞ്ഞ കാനയിൽ തലകുത്തി കിടക്കുന്ന നിലയിയായിരുന്നു മൃതദേഹം. രാത്രി ഓട്ടോയിൽ വന്നിറങ്ങി കാനയ്ക്ക് അരികിലൂടെ വീട്ടിലേക്ക് നടന്നു പോകുന്നതിനെ കാൽ വഴുതി വെള്ളം നിറഞ്ഞു കിടക്കുന്ന കാനയിൽ വീണതാകുമെന്നാണ് കരുതുന്നത്. ആൾ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിൽ ആദ്യം ചെരിപ്പ് കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വെള്ളത്തിൽ കാൽ ഉയർന്ന് നിൽക്കുന്നത് കണ്ട് കരയ്ക്കെടുത്ത് ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ചാവക്കാട് നഗരസഭ ശ്മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ : രജനി. മക്കളില്ല. മോഹനൻ സഹോദരനാണ്.