മാള: കെ.പി.എം.എസ് പുന്നല വിഭാഗം മാള യൂണിയന്റെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. ഇതോട് അനുബന്ധിച്ച് മാള ഓഫീസിന് മുന്നിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാന്ത പത്മനാഭൻ പതാക ഉയർത്തി. തുടർന്ന് നടന്ന പുഷ്പ്പാർച്ചനയിൽ യൂണിയൻ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. അനുസ്മരണ ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് എൻ.കെ. പ്രേമവാസൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുബ്രൻ കൂട്ടാല ദീപം തെളിച്ചു. പി.എ. രവി, എം.പി. ഉണ്ണിക്കൃഷ്ണൻ, ബിന്ദു വേണു തുടങ്ങിയവർ സംസാരിച്ചു.