തൃശൂർ: മലയാളമില്ലാതെ ഓണമില്ല' എന്ന ആഹ്വാനവുമായി കെ.എ.എസ് ഉൾപ്പെടെ പി.എസ്.സി പരീക്ഷകൾ മലയാളത്തിലും മറ്റ് ന്യൂനപക്ഷ ഭാഷകളിലും നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യവുമായി സാംസ്‌കാരിക പ്രവർത്തകർ തൃശൂരിലും ഉപവസിച്ചു. കോർപറേഷൻ ആസ്ഥാനത്തിന് മുന്നിൽ സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ ഉപവാസം ഉദ്ഘാടനം ചെയ്തു. പ്രൊഫ. എസ്.കെ. വസന്തൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, കെ.പി. രാമനുണ്ണി, ഐ. ഷൺമുഖദാസ്, സി. രാവുണ്ണി, പ്രൊഫ. സി. വിമല, ഇ.എം. സതീശൻ, രവി കേച്ചേരി, ഡോ.കെ. പ്രദീപ് കുമാർ, ഡോ. പി.കെ. കുശലകുമാരി, ടി.കെ. വാസു, ഹേമ ജോസഫ് എന്നിവർ സംസാരിച്ചു.
കൊടുങ്ങല്ലൂരിൽ നടന്ന സമര സദസിൽ കെ.കെ.ടി.എം കോളേജിലെ മലയാള വിഭാഗം മേധാവി ഡോ. ജി. ഉഷാകുമാരി അദ്ധ്യക്ഷയായി. അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, ബക്കർ മേത്തല, ഡോ. സി. ആദർശ്, പി.എൻ. പ്രൊവിന്റ്, വി. മനോജ്, ആർ.കെ. ബേബി, അനിൽ കിള്ളിക്കുളങ്ങര, കെ.ജെ. ഷീല (കെ.എസ്.ടി.എ.), ഉണ്ണി പിക്കാസോ, എം.കെ. തിലകൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ പ്രൊഫ. വി.കെ. സുബൈദ അദ്ധ്യക്ഷയായി. ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.ആർ. ശശിധരൻ, ധന്യ ഇല്ലത്തുപറമ്പിൽ, കെ.കെ. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.