kpms-mala
കെ.പി.എം.എസ് മാള യൂണിയൻ ടി.വി. ബാബു വിഭാഗം സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷങ്ങൾ ബെന്നി ബെഹനാൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു.

മാള: കേരളം കണ്ട ഏറ്റവും മഹാനായ പടയാളിയായിരുന്നു മഹാത്മാ അയ്യങ്കാളിയെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു. കെ.പി.എം.എസ് മാള യൂണിയൻ ടി.വി. ബാബു വിഭാഗം സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര സേനാനികളെ സ്വാധീനിച്ച പ്രവർത്തനമായിരുന്നു അയ്യങ്കാളി നടത്തിയത്. രാജ്യത്ത് ഇന്നും ജാതി വേർതിരിവ് നിലനിൽക്കുന്നുണ്ട്. മണ്ണിൽ പണിയെടുക്കുന്നവർക്കേ മണ്ണിന്റെ അവകാശമുള്ളൂവെന്ന അംഗീകാരം ലഭിക്കേണ്ടിയിരിക്കുന്നുവെന്നും ബെന്നി ബെഹനാൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാജൻ സന്ദേശം നൽകി. എസ്.എൻ.ഡി.പി മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ, പി.കെ. സുരേന്ദ്രൻ, തങ്കമ്മ വേലായുധൻ, ഉഷ ബാലൻ, പി.എസ്. മനോജ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി മാളയിൽ നടന്ന ഘോഷയാത്രയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.