ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 165-ാം ജയന്തി ദിനാഘോഷം ഇന്ന് വിപുലമായി ആഘോഷിക്കും. യൂണിയൻ ഓഫീസ് ഹാളിൽ പ്രത്യേകം തയ്യാറാക്കിയ ഗുരുമണ്ഡപത്തിൽ രാവിലെ ഗുരു പൂജയും അഷ്ടോത്തര നാമാവലിയും നടക്കും. ഒമ്പതിന് യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ പീത പതാക ഉയർത്തും. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ചതയദിന സന്ദേശം നൽകും. തുടർന്ന് ഗുരുവായൂർ യുണിയന് കീഴിലുള്ള 60ൽ പരം ശാഖകളിൽ നടക്കുന്ന ഭജനാവലി, അന്നദാനം, ഘോഷ യാത്രകൾ, സമ്മേളനങ്ങൾ, കലാപരിപാടികൾ, ആദരിക്കൽ, വിദ്യാർത്ഥികൾക്കുള്ള അനുമോദനം എന്നിവയിൽ ഗുരുവായൂർ യൂണിയൻ ഭാരവാഹികൾ പങ്കെടുക്കുമെന്ന് യൂണിയൻ സെക്രട്ടറി പി.എ. സജീവൻ അറിയിച്ചു.