ചാലക്കുടി: വീടുകളിൽ ഒതുങ്ങിയ ഓണാഘോഷവുമായി ചാലക്കുടി. പിന്നിട്ട മഹാപ്രളയവും തെല്ലകലെ ഭീഷണിയുടെ ഓളങ്ങളുമായി വീണ്ടുമെത്തിയ വെള്ളപ്പൊക്കവും ആർഭാടമായൊരു ഓണാഘോഷത്തിൽ നിന്നും ചാലക്കുടിക്കാരെ അകറ്റി. അതിനാൽ എല്ലാവരും ആഘോഷം വീടുകളിൽ ഒതുക്കി.
പൂക്കളങ്ങളും വിഭവ സമൃദ്ധമായ സദ്ധ്യയും എല്ലാമുണ്ടായിരുന്നു. പക്ഷെ പൊതുവായ ആഘോഷങ്ങൾ വിരരിലെണ്ണാവുന്നതുമായി. പൊതുനിരത്തിലെ ഓണത്തിന്റെ പൊലിമയും കുറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും നേരത്തെ നാമമാത്രമായ ഓണാഘോഷങ്ങൾ നടത്തി.
കൂടപ്പുഴ ഫ്രൻസ് നഗറിൽ ഫ്രൻസ് ക്ലബ്ബ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളുടെ കലാകായിക മത്സരങ്ങൾ, വടംവലി തുടങ്ങിയ നടന്നു. നഗരസഭാ കൗൺസിലർ അഡ്വ. ബിജു ചിറയത്ത് സമ്മാന ദാനം നിർവഹിച്ചു. പ്രസിഡന്റ് അഭിനവ് പ്രശാന്ത്, സെക്രട്ടറി ഷാഹിദ് ഷമീർ, ട്രഷറർ അജയ് സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.