ചാവക്കാട്: ശ്രീനാരായണ ഗുരുദേവന്റെ 165-ാം ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഏഴിന് മണത്തല അയിനിപുള്ളി വൈശാഖ് ശർമ്മയുടെ കാർമികത്വത്തിൽ ശാന്തിഹവനം, ഗുരുപൂജ എന്നിവ നടക്കും. ഒമ്പതിന് മണത്തല ശാഖാ പ്രസിഡന്റ് എ.എസ്. വിജയൻ പതാക ഉയർത്തും. എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. യോഗം ഡയറക്ടർ ബോർഡ് അംഗം പി.പി. സുനിൽകുമാർ(മണപ്പുറം) ചതയദിന സന്ദേശം നൽകും. തുടർന്ന് യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ ശ്രീനാരായണ കലോത്സവത്തിന്റെ വിവിധ കലാ മത്സരങ്ങൾ നടത്തിയതിലെ വിജയികൾക്കുള്ള സമ്മാനദാനം നൽകും. അന്നദാനവും ഉണ്ടാകുമെന്ന് ശാഖാ ഭാരവാഹികളായ വൈസ് പ്രസിഡന്റ് നെടിയേടത്ത് സുധാകരൻ, സെക്രട്ടറി പി.സി. സുനിൽകുമാർ എന്നിവർ അറിയിച്ചു.