ചാവക്കാട്: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ബ്ലാങ്ങാട് ശാഖയിൽ ഗുരുദേവ ജയന്തി ദിനമായ ഇന്ന് രാവിലെ ഗുരുപൂജയ്ക്ക് ശേഷം ശാഖാ പ്രസിഡന്റ് കെ.എ. വേലായുധൻ പതാക ഉയർത്തും. തുടർന്ന് രാവിലെ പത്തിന് ചേരുന്ന ജയന്തി സമ്മേളനം ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള സമ്മാനദാനം യൂണിയൻ കൗൺസിലർ കെ.കെ. പ്രധാൻ നിർവഹിക്കുമെന്ന് ശാഖാ സെക്രട്ടറി സി.എ. ബാലകൃഷ്ണൻ അറിയിച്ചു.