പാവറട്ടി: മതുക്കര കാർഷിക ഗ്രാമത്തിലെ മുതിർന്ന പൗരന്മാർക്ക് പാടൂർ കൂട്ടായ്മ ഓണക്കോടി നൽകി ആദരിച്ചു. മുല്ലശ്ശേരി പഞ്ചായത്തിലെ മതുക്കര ഗ്രാമത്തിൽ 22 കുടുബങ്ങളിലെ മുതിർന്നവരുടെ വീടുകളിൽ എത്തി പാവറട്ടി ജനമൈത്രി പൊലീസും, പാടൂർ കൂട്ടായ്മയും ചേർന്നാണ് ഓണക്കോടി നൽകിയത്. പാവറട്ടി എസ്.ഐ: ജോസഫ്, എ.കെ. ബഷീർ, സുബീർ എ.കെ, സുനിൽ വി.എസ്, കെ.എസ്. സദാശിവൻ എന്നിവർ സംസാരിച്ചു.