വടക്കാഞ്ചേരി: വാഴാനി ഓണം ഫെസ്റ്റ് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പീച്ചി വാഴാനി ടൂറിസം ഇടനാഴി യാഥാർത്ഥ്യമാകുകയാണ്. ദേശീയപാതയിൽ നിന്ന് വടക്കാഞ്ചേരി - വാഴാനി റോഡിനെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമ്മാണത്തിനുളള നടപടികൾ പൂർത്തിയായിട്ടുണ്ട്. മൂന്ന് കോടി രൂപ അനുവദിച്ച സംഗീത ജലധാരയുടെ നിർമ്മാണം ഉടൻ തുടങ്ങുമെന്നും മന്ത്രി മൊയ്തീൻ പറഞ്ഞു.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ തെക്കുംകര പഞ്ചായത്തുമായി സഹകരിച്ചാണ് വാഴാനി ഓണം ഫെസ്റ്റ്. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി. സി.വി. സുനിൽകുമാർ, വി.ജി. സുരേഷ്, എ.കെ. സുരേന്ദ്രൻ, പുഷ്പലത, പി.എൻ. രാഘവൻ പ്രസംഗിച്ചു.