മാള: മാളയിൽ ഒരു വ്യാപാരിയെ മറ്റൊരു വ്യാപാരി ആക്രമിച്ചതായി പരാതി. മാളയിൽ ഇലക്ട്രിക്കൽ കട നടത്തുന്ന വടമ സ്വദേശി മനാഫിനെ (40) ആക്രമിച്ചതെന്നാണ് പരാതി. മനാഫ് മാള സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സമീപത്തെ വ്യാപാരിയായ കൊമ്പിടിഞ്ഞാമക്കൽ സ്വദേശി സുബിനാണ് ആക്രമിച്ചതെന്ന് പറയുന്നു. ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുള്ള പ്രകോപനപരമായ തർക്കമാണോ ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.