തൃപ്രയാർ: നാട്ടികയിലെ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ഗുരുജയന്തി ആഘോഷിച്ചു. രാവിലെ ഗുരുപൂജ നടന്നു. ആഘോഷകമ്മിറ്റി പ്രസിഡന്റ് പി.കെ. സുഭാഷ്ചന്ദ്രൻ പീതപതാക ഉയർത്തി. തുടർന്ന് ഗുരുദേവന്റെ ജന്മദിനത്തെ ഓർമ്മപ്പെടുത്തി 165 ആചാരവെടികൾ മുഴങ്ങി. നാട്ടികയിലെ വിവിധ മേഖലകളിലേക്ക് വാഹനഘോഷയാത്രയും നടന്നു. ഉച്ചക്ക് രണ്ടു മുതൽ ശ്രീനാരായണ മന്ദിരാങ്കണത്തിൽ നടന്ന വിവിധ മേളങ്ങളോടെയുള്ള താളവും ആട്ടവും ഉത്സവ പ്രതീതി ഉയർത്തി. സി.പി രാമകൃഷ്ണൻ മാസ്റ്റർ, എം.ജി രഘുനന്ദൻ, സി.ആർ ശശിധരൻ, ഇ.എസ് സുരേഷ്ബാബു, ടി.കെ ദയാനന്ദൻ, എ.വി സഹദേവൻ, എൻ.എ.പി സുരേഷ്, സി.കെ ഗോപകുമാർ, ഐ.ആർ സുകുമാരൻ മാസ്റ്റർ, എം.കെ ശശിധരൻ, ടി.കെ ജ്യോതി, ഇ..എസ് യതീഷ്, തിലകൻ പാണപറമ്പിൽ, വി.ബി പ്രേംലാൽ തുടങ്ങിയവർ നേത്യത്വം നൽകി.
വൈകീട്ട് ശ്രീനാരായണ ഹാളിൽ നടന്ന സാംസ്‌കാരിക സമ്മേളനം കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി സുരേഷ് ഉദ്ഘാടനം ചെയ്തു. പി.കെ സുഭാഷ്ചന്ദ്രൻ മാസ്റ്റർ അദ്ധൃക്ഷത വഹിച്ചു. ഗുരുജയന്തിയോട് അനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.