തൃശൂർ: എസ്.എൻ.ഡി.പി. യോഗം ചേറ്റുപുഴ ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവചിത്രം വഹിച്ചുളള അലങ്കരിച്ച വാഹനം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ശാഖാമന്ദിരത്തിൽ നിന്ന് സെക്രട്ടറി ഷാജി തൈവളപ്പിലിൻ്റെ നേതൃത്വത്തിൽ പുറപ്പെട്ടു. തൃശൂർ യൂണിയൻ പ്രസിഡൻ്റ് ഐ.ജി. പ്രസന്നൻ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് കാഞ്ചന ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ് ടി.ആർ. രഞ്ജു മുഖ്യാതിഥിയായി. കെ.വി. കാർത്തികേയൻ, കെ.എം. ചന്ദ്രൻ, ശാഖാ സെക്രട്ടറി ഷാജി തൈവളപ്പിൽ, ശാന്തരാജൻ നെടുവേലിപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. സമൂഹപ്രാർത്ഥനയ്ക്ക് പ്രകാശൻ പുളപറമ്പിലും ഗാനമേളയ്ക്ക് ശ്രീകല ഷാജിയും നേതൃത്വം നൽകി.