തൃശൂർ : ശ്രീനാരായണ ഗുരുദേവന്റെ 165 മത് ജയന്തി ശ്രീനാരായണ ഭക്ത പരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ബാബു കോട്ടിയാട്ടിൽ പതാക ഉയർത്തി . പ്രസിഡന്റ് തോപ്പിൽ പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. എസ് .എസ് .എൽ.സി., സി.ബി.എസ് .ഇ , പ്‌ളസ്ടു ഫുൾ എ പ്‌ളസ് നേടിയവരെ ആദരിച്ചു. എസ്.എൻ.ബി.പി യോഗം അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായ വിതരണം എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി സദാനന്ദൻ നിർവഹിച്ചു. കലാസാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനദാനം കോർപറേഷൻ കൗൺസിലർ വിൻഷി അരുൺകുമാർ നിർവഹിച്ചു. എസ്.എൻ.ബി.പി യോഗം പി.കെ സാബു, അസി. സെക്രട്ടറി ഉന്മേഷ് പാറയിൽ, ട്രഷറർ കെ.വി ജിനേഷ്, ഭരണസമിതി അംഗങ്ങളായ എം.കെ സൂര്യപ്രകാശ്, പി.വി ഗോപി, സി.എസ് മംഗൾദാസ്, ഡോ. ടി.കെ വിജയരാഘവൻ, കെ.കെ ജയൻ, കൺവീനർ പി.കെ സുനിൽ കുമാർ, കെ.കെ പ്രകാശൻ, ആനന്ദപ്രസാദ് തേറയിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.