തൃപ്രയാർ: കാശി മഠാധിപതി രാഘവേന്ദ്ര തീർത്ഥസ്വാമികൾ ചാതുർമാസ വ്രതാവസാനത്തിനു ശേഷം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രം ഊരാളൻ പുന്നപ്പുള്ളി മന രവി നമ്പൂതിരി പൂർണ്ണകുംഭം നൽകി സ്വാമിയെ സ്വീകരിച്ചു. ദേവസ്വം മാനേജർ കെ. ജയകുമാർ, വികസന സമിതി പ്രസിഡന്റ് പി.ജി നായർ, പി. മണികണ്ഠൻ, ദേവസ്വം ജിവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.