പീച്ചി: ഓണാഘോഷത്തോട് അനുബന്ധിച്ച് പീച്ചി ഉദ്യാനത്തിൽ നടന്ന പൊതുചടങ്ങുകൾ സമാപിച്ചു. കർഷക സദസിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി കർഷകരുമായും വിദ്യാർത്ഥികളുമായും സംവദിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. പീച്ചി ഡി.എം.സി വൈസ് ചെയർപേഴ്‌സൺ കെ. വി അനിത, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ. എസ് ഉമാദേവി, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.