വടക്കാഞ്ചേരി : ശ്രീനാരായണ ഗുരുദേവന്റെ 165-ാം മത് ജന്മദിനം തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ആഘോഷത്തോട് അനുബന്ധിച്ച് യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് ജാഥാ ക്യാപ്റ്റനായുള്ള ഗുരുദേവ സന്ദേശ വിളംബര ജാഥ യൂണിയന്റെ കീഴിലുള്ള 47 ശാഖാ യോഗങ്ങളിലും എത്തിയിരുന്നു. ജയന്തി ഘോഷ യാത്ര, ജയന്തി സമ്മേളനം, വിദ്യാഭ്യാസ അവാർഡ് ദാനം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ തുടങ്ങിയ പരിപാടികളോടെയാണ് ആഘാഷം സംഘടിപ്പിച്ചത്. പൊതു സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് എം.എസ് ധർമ്മരാജൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ്, യോഗം ഡയറക്ടർ വി.വി. ശിവദാസൻ, യോഗം ഡയറക്ടർ പി.എ. മുരളി, കൗൺസിൽ അംഗങ്ങളായ എം.കെ. ബാബു, കെ.വി. രവി, കെ.കെ. ബിജു , പി.ജി. ബിനോയ്, ടി.കെ. വിനോദ് , അനിതാ ശശിധരൻ, പി.എം. ദാസൻ തുടങ്ങിയവർ സംസാരിച്ചു..