ചാവക്കാട്: എസ്.എൻ.ഡി.പി യോഗം മണത്തല ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 165-ാം ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ശാഖാ ഗുരുമന്ദിരത്തിൽ രാവിലെ ഏഴിന് മണത്തല അയിനിപുള്ളി വൈശാഖ് ശർമ്മയുടെ കാർമ്മികത്വത്തിൽ ശാന്തിഹവനം, ഗുരുപൂജ എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് എ.എസ്. വിജയൻ പതാക ഉയർത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം പി.പി. സുനിൽകുമാർ(മണപ്പുറം) ചതയദിന സന്ദേശം നൽകി.
തുടർന്ന് യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ ശ്രീനാരായണ കലോത്സവത്തിന്റെ വിവിധ കലാ മത്സരങ്ങൾ നടത്തിയതിലെ വിജയികൾക്കുള്ള സമ്മാനദാനം നൽകി. ശാഖാ വനിതാ സംഘം പ്രസിഡന്റ് ഷീബ ജയപ്രകാശ്, വൈസ് പ്രസിഡന്റ് നളിനി ശിവലിംഗദാസ്, സെക്രട്ടറി സിന്ധു അനിൽകുമാർ, സുനിത മണികണ്ഠൻ, ബിന്ദു രവിപ്രകാശ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ശാഖാ ഭാരവാഹികളായ വൈസ് പ്രസിഡന്റ് നെടിയേടത്ത് സുധാകരൻ, സെക്രട്ടറി പി.സി. സുനിൽകുമാർ, അത്തിക്കോട്ട് മാധവൻ, കൂർക്കപറമ്പിൽ രാമചന്ദ്രൻ, മധുരാജ് കൂർക്കപറമ്പിൽ, അത്തിക്കോട്ട് സിദ്ധാർഥൻ, പനയ്ക്കൽ സുനിൽ, ഹരീഷ് എന്നിവർ നേതൃത്വം വഹിച്ചു.