peringottukara-union
peringottukara sndp unionte netrithwathathil nadanna chadayadinagoshayathra

പെരിങ്ങോട്ടുകര: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരിങ്ങോട്ടുകര എസ്.എൻ.ഡി.പി യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് സൂര്യപ്രമുഖൻ തൈവളപ്പിൽ പതാക ഉയർത്തി. സെക്രട്ടറി അഡ്വ. കെ.സി സതീന്ദ്രൻ ചതയദിന സന്ദേശം നൽകി. തുടർന്ന് 64 ശാഖകളിലേക്ക് ചതയദിനാഘോഷം വിളിച്ചോതി പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിൽ നിന്ന് പൂജിച്ച വാഹനങ്ങൾ പുറപ്പെട്ടു. വൈകിട്ട് മൂന്നിന് തൃപ്രയാർ കിഴക്കെനടയിൽ സരയൂതീരത്ത് നിന്ന് പുറപ്പെട്ട ചതയദിന ഘോഷയാത്രയിൽ ആയിരങ്ങൾ അണിചേ‌ർന്നു. വാദ്യഘോഷം, നിശ്ചലദൃശ്യങ്ങൾ, ടാബ്ലോകൾ എന്നിവ ചാരുതയേകി. പെരിങ്ങോട്ടുകര ശ്രീനാരായണഹാളിൽ നടന്ന ചതയദിന സമ്മേളനം കൃഷിമന്ത്രി വി. എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ബ്രഹ്മസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് സൂര്യപ്രമുഖൻ തൈവളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ദേവസ്ഥാനാധിപതി ഉണ്ണി ദാമോദരൻ മുഖ്യാതിഥിയായി. വെറ്ററിനറി വൈസ് ചാൻസലർ എം.ആർ ശശീന്ദ്രനെ അനുമോദിച്ചു.

മത്സരാടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ വിജയികളായവർക്കും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സുഭാഷ് തേങ്ങാമൂച്ചി, നേതാക്കളായ സുനിൽ കൊച്ചത്ത്, ഷിജി തിയ്യാടി, സുരേഷ് ബാബു വന്നേരി, വിനോദ് കളപുരക്കൽ, സാജി കൊട്ടിലപ്പാറ, എം.കെ ബിജു, പ്രദീപ് പാണപറമ്പിൽ, ദിവ്യാനന്ദൻ ചാലിയത്ത്, ലതിക രവി, ദീപ്തിഷ് കുമാർ, ബിനു കളത്തിൽ, അനിത പ്രസന്നൻ, ഷിനി സൈലജൻ, ശ്രീകുമാർ ശാന്തി, അമ്പാടി ശാന്തി, വിനയൻ കക്കേരി, പ്രസൂൺ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. കെ സി സതീന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഹണി കണാറ നന്ദിയും പറഞ്ഞു..