ഗുരുവായൂര്‍: ചതയ ദിനാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി ഗുരുവായൂർ യൂണിയൻ ഓഫിസിൽ പ്രസിഡന്റ് പി.എ. പ്രേമാനന്ദൻ പതാക ഉയർത്തി. എം.എ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.എ. സജീവൻ സന്ദേശം നൽകി. കെ.കെ. രാജൻ, കെ. പ്രധാൻ, കെ.ജി. ശരവണൻ, കെ.ആർ. ഉണ്ണിക്കൃഷ്ണൻ, അജയ് നെടിയേടത്ത് എന്നിവർ സംസാരിച്ചു. ഗുരുപൂജ, ഭജനാവലി എന്നിവയും അന്നദാനവും നടന്നു.