മുത്രത്തിക്കര ശാഖയിൽ ശാഖാ പ്രസിഡന്റ് മണി കല്ലിക്കടവിൽ പതാക ഉയർത്തിയതോടെ മുത്രത്തിക്കര ശാഖയിൽ ചടങ്ങുകൾ ആരംഭിച്ചു. സെക്രട്ടറി ഹരിദാസ് വാഴപ്പിള്ളി, എ.എസ്. പ്രഭാകരൻ, ഷീല മോഹനൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വർണ്ണാഭമായ ഘോഷയാത്ര നടന്നു.

എറവക്കാട് ശാഖയിൽ പ്രസിഡന്റ് എൻ.വി. ഹരി പതാക ഉയർത്തി. തുടർന്ന് നടന്ന ജയന്തി സമ്മേളനം യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു യോഗം ഡയറക്ടർ കെ.ആർ. ഗോപാലൻ, ശാഖാ സെക്രട്ടറി, കെ.ആർ. രാമദാസ്, രാജൻ നടുവിൽ എന്നിവർ നേതൃത്വം നൽകി.

പോങ്കോത്ര ശാഖയിൽ ശാഖാ പ്രസിഡന്റ് ഗോപിനാഥ് നെല്ലായി പതാക ഉയർത്തി. യൂണിയൻ ഡയറക്ടർ ബോർഡ് അംഗം.കെ.ആർ. രഘു മാസ്റ്റർ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ എം.വി. രാജൻ, ശാഖാ സെക്രട്ടറി, അപ്പുണി, നരേന്ദ്രൻ കല്ലിക്കടവിൽ എന്നിവർ പ്രസംഗിച്ചു.

നെടുംബാൾ ശാഖയിൽ പ്രസിഡന്റ് പത്മനാഭൻ മാസ്റ്റർ പതാക ഉയർത്തി. ഗുരുപൂജ, ഘോഷയാത്ര, പൂക്കള മത്സരം, പ്രസാദ വിതരണം എന്നിവ നടത്തി. ശാഖാ സെക്രട്ടറി ദിലീപ് കടുംങ്ങാട്ടിൽ, ബൈജു ചൊല്ലിക്കര, വനിതാ സംഘം സെക്രട്ടറി, സന്ധ്യ രാജൻ, പ്രസിഡന്റ് രജനി മോഹനൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.ജി. രാജൻ എന്നിവർ നേതൃത്വം നൽകി.

പറപ്പൂക്കര ശാഖയിൽ ഗുരുപൂജ, ഘോഷയാത്ര, പൊതുസമ്മേളനം എന്നിവ നടത്തി. പ്രസിഡന്റ് കെ.സി. സനിൽ, സനോജ് തച്ചിനേടത്, എം.കെ. നാരായണൻ എന്നിവർ നേതൃത്വം നൽകി.

രാപ്പാൾ ശാഖയിൽ ഗുരുപൂജ, പ്രസാദവിതരണം എന്നിവ നടത്തി. ശാഖാ സെക്രട്ടറി കെ.വി. വിശ്വംഭരൻ, വി.കെ. മണിലാൽ, സുകുമാരൻ വടക്കൂടൻ എന്നിവർ നേതൃത്വം നൽകി.

കല്ലുർ ശാഖാ മന്ദിരത്തിൽ നിന്നാരംഭിച്ച ഘോഷയാത്രയ്ക്ക് വാദ്യമേളങ്ങളും മുത്തുക്കുടകളും നാടൻ കലാരുപങ്ങളും അകമ്പടിയായി. പകരപാലത്തിക്കര ക്ഷേത്രം ഹാളിൽ നടന്ന ജയന്തി സമ്മേളനം പുതുക്കാട് യൂണിയൻ വൈസ് പ്രസിഡന്റ് ബേബി കീടായി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ചന്ദ്രൻ കോർനാടൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.ആർ.ഒയിൽ യുവശാസ്ത്രജ്ഞനായി നിയമിതനായ ശാഖാ അംഗം ആകാശ് മോഹനനെ ഡയറക്ടർ ബോർഡ് അഗം കെ.ആർ. രഘു മാസ്റ്റർ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകിൽ കൂടുതൽ മാർക്ക് നേടിയവർക്കുള്ള സമ്മാനദാനം യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രാജീവ് കരോട്ട് നിർവഹിച്ചു. മുൻ ശാഖാ പ്രസിഡന്റും മുതിർന്ന അംഗവുമായ രാഘവൻ മുളങ്ങാടൻ, അഡ്വ. എം.ആർ. മനോജ് കുമാർ, ബിജുവേലപറമ്പിൽ, വനിതാ സംഘം ഭാരവാഹികളായ വനജ മോഹനൻ, ഭാരതി മോഹനൻ, സുനിത മനോഹരൻ എന്നിവർ പ്രസംഗിച്ചു.

പുതുക്കാട് വടക്കെ തൊറവ് ശാഖയുടെ ആഭിമുഖ്യത്തിൽ സ്വാമിയാർകുന്ന് സുബ്രഹ്മണ്യസ്വാമി ഷേത്രപരിസരത്തു നിന്നും ഘോഷയാത്ര ആരംഭിച്ചു. താളമേളങ്ങളും നാടൻ കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടിയായി. ടൗൺ ചുറ്റി സുബ്രഹ്മണ്യസ്വാമി ക്ഷേത്രപരിസരത്ത് ഘോഷയാത്ര സമാപിച്ചു. ശാഖാ പ്രസിഡന്റ് പി.കെ. സെൽവരാജ്, സെക്രട്ടറി തിലകൻ പണിക്കവീട്ടിൽ, പി.ആർ. വിജയകുമാർ, ഗിരിജ തിലകൻ തുടങ്ങിയവർ നേതൃത്യം നൽകി.

തെക്കെ തൊറവ് ശാഖയിൽ പ്രസിഡന്റ് കൃഷ്ണസ്വാമി പതാക ഉയർത്തി. ജയന്തി സമ്മേളനം യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ആർ. ഗോപാലൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കൃഷ്ണസ്വാമി അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് ബേബി കീടായിൽ ജയന്തി സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പി.ആർ. വിജയകുമാർ, രാജീവ് കരോട്ട്, ഗോപി ചന്ദ്രൻ, സനിൽ, ജിതിൻ ലാൽ എന്നിവർ പ്രസംഗിച്ചു.