കൊടുങ്ങല്ലൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. പുല്ലൂറ്റ് പുതിയ പോസ്റ്റ് ഓഫീസിന് സമീപം നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ഡിൽഷൻ കൊട്ടെക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ മുൻ സെക്രട്ടറി കെ.സി രാധാകൃഷ്ണൻ ജയന്തി ദിന സന്ദേശം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.എം. മൊഹിയുദ്ദീൻ, കെ.പി സുനിൽ കുമാർ, ഇ.എസ് സാബു, സി.എസ്. തിലകൻ തുടങ്ങിയവർ സംസാരിച്ചു. കെ.ജി മുരളീധരൻ, എം.എം മൈക്കിൾ, ടി.കെ ലാലു, കെ.കെ.പി ദാസൻ, കവിത മധു, കെ.കെ. ചിത്രഭാനു, ശ്രീദേവി വിജയകുമാർ, നിഷാഫ് കുര്യാപ്പിള്ളി, ഋഷി തുടങ്ങിയവർ നേതൃത്വം നൽകി.