vaduvaranmar
സുസ്ഥിര പാലിയേറ്റിവ് സൊസൈറ്റിക്ക് വധൂവരന്മാര്‍ വിവാഹ വേദിയില്‍ സംഭാവന നല്‍കുന്നു

മുത്രത്തിക്കര: കോടിയത് സുരേന്ദ്രന്റെ മകൾ അശ്വതിയും തൊമ്മാന സ്വദേശി ജിതിനും തമ്മിലുള്ള വിവാഹവേദിയിൽ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് സംഭാവന നൽകി. വധൂവരന്മാർ ചേർന്ന് പുതുക്കാട് മണ്ഡലത്തിലെ സാന്ത്വന പരിചരണ പ്രവർത്തനം നടത്തുന്ന സുസ്ഥിര പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് 40,000 രൂപയാണ് നൽകിയത്. സുസ്ഥിര പാലിയേറ്റീവ് പ്രസിഡന്റ് പി. തങ്കം ടീച്ചർ ചെക്ക് ഏറ്റുവാങ്ങി. ജോയിന്റ് സെക്രട്ടറി സി.എൻ. വിദ്യാധരൻ, അശോകൻ പന്തല്ലൂർ, കെ.കെ. രാമകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.