malayanan
പരിക്കേറ്റ മലയണ്ണാന്‍

പുതുക്കാട് : വെണ്ടോർ കനാൽ പാലത്തിനടുത്ത് അജ്ഞാത വാഹനം ഇടിച്ച് മലയണ്ണാന് പരിക്കേറ്റു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മലയണ്ണാനെ വനം വകുപ്പിന് കൈമാറി. തലയിൽ പരിക്കേറ്റ അണ്ണാനെ വെറ്ററിനറി സർജൻ പരിശോധിച്ചു. ചികിത്സ ലഭ്യമാക്കി. ആരോഗ്യസ്ഥിതി പുരോഗമിക്കുന്നതോടെ വനത്തിൽ വിട്ടയക്കുമെന്ന് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ സീന അറിയിച്ചു.