kudakkallu
എൻ.സി.സി.കേഡറ്റുകൾ കുടക്കല്ല് സന്ദർശിക്കുന്നു

എരുമപ്പെട്ടി: എൻ.സി.സി കേഡറ്റുകൾ ചരിത്ര സ്മാരകമായ കുടക്കല്ല് പറമ്പ് സന്ദർശിച്ചു. കിഴൂർ പോളിടെക്‌നിക്കൽ കോളേജിൽ നടക്കുന്ന എൻ.സി.സി സംസ്ഥാന ക്യാമ്പിന്റെ ഭാഗമായാണ് വിവിധ ജില്ലകളിലെ കേഡറ്റുകൾ കടങ്ങോട് പഞ്ചായത്തിലെ പ്രസിദ്ധമായ ചിറമനേങ്ങാട് കുടക്കല്ല് പറമ്പ് സന്ദർശിച്ചത്.

ചരിത്രത്തെ അറിയുന്നതിനോടൊപ്പം ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കുകയെന്ന സന്ദേശം വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുകയെന്നതാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിട്ടത്. കേണൽ സി.എ. തോമസ് ചരിത്ര പഠനയാത്ര ഉദ്ഘാടനം ചെയ്തു. തൃശൂർ എൽതുരുത്ത് സെന്റ് അലോഷ്യസ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ജയ്‌സൺ ജേക്കബ്ബ് പദ്ധതി വിശദീകരണം നടത്തി.

ക്യാപ്ടൻ പി.ജെ. സ്റ്റെജു ചരിത്ര സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്യാപ്ടൻ ശരത്ചന്ദ്രൻ എൻ.സി.സി ഓഫീസർമാരായ ഷിജി പൗലോസ്, സുബൈദാർ മേജർ രമേശ് റായ് എന്നിവർ നേതൃത്വം നൽകി.