kda-kunjalippara

കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ പ്രതിഷേധ ബൈക്ക് റാലി മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാറും 16ാം വാർഡ് മെമ്പർ ഷീല വിപിനചന്ദ്രനും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

കൊടകര: കുഞ്ഞാലിപ്പാറ ക്വാറിയും ക്രഷറും അടച്ചുപൂട്ടുക എന്നാവശ്യം നടപ്പിലാക്കാത്ത ഭരണ സംവിധാനങ്ങളുടെ നിസംഗതയിൽ പ്രതിഷേധിച്ച് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി ബൈക്ക് റാലി നടത്തി. സമരപന്തലിൽ നിന്നും ആരംഭിച്ച റാലി മറ്റത്തൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് പാറമട ക്രഷർ കമ്പനിയുടെ മുമ്പിൽ സമാപിച്ചു. മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാറും 16ാം വാർഡ് മെമ്പർ ഷീല വിപിനചന്ദ്രനും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. ശശി മഠത്തിൽ, ബിജു തെക്കൻ, സായൂജ് വലിയപറമ്പിൽ, പ്രശാന്ത് പാട്ടത്തിൽ, ശോഭ ജോൺ, രഹന ഉണ്ണിക്കൃഷ്ണൻ, ഫിന്റോ പനോക്കാരൻ, ഐസക് ജോയ്, സിജി ജെനിൽ, തങ്ക പാലക്കട എന്നിവർ നേതൃത്വം നൽകി.