ചാലക്കുടി: അധികൃതരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ആഘോഷമാണ് ഓണമെന്ന് എഴുത്തുകാരുടെയും സഹൃദയരുടെയും കൂട്ടായ്മയായ തട്ടകം അഭിപ്രായപ്പെട്ടു.
ഓണത്തെ സംബന്ധിച്ച മിത്തുകൾ വളച്ചൊടിക്കാനുള്ള സമീപകാലത്തെ ചിലരുടെ ശ്രമത്തിനെതിരെ ജാഗ്രത പുലർത്തണമെന്നും അവർ പറഞ്ഞു. എം.ജി. ബാബു അദ്ധ്യക്ഷനായി. വാസുദേവൻ പനമ്പിള്ളി, പി.ടി. സ്വരാജ്, വി.എ. പത്മനാഭൻ, ഹരിദാസ്, കെ.വി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. എഴുത്തുകാരായ ശിവരാമൻ ചെറിയനാട്, കിളിമാനൂർ മധു എന്നിവരുടെ മരണത്തിൽ യോഗം നുശോചിച്ചു.