ചാലക്കുടി: ദേശീയ പാതയിലെ പോട്ട ആശ്രമം ജംഗ്ഷനിൽ സിഗ്‌നൽ ലൈറ്റ് ഇല്ലാത്തത് വാഹന ഗതാഗതത്തിന് തടസമാകുന്നു. നാലു ദിവസം മുമ്പുണ്ടായ വാഹനാപകടത്തിൽ ഒരുപോസ്റ്റ് തകർന്നതാണ് ട്രാഫിക് സംവിധാനം നിലക്കാൻ കാരണം. റോഡ് മുറിഞ്ഞു പോകുന്ന വാഹനങ്ങൾ ഏറെ നേരം ഇവിടെ കാത്തുകിടക്കേണ്ട അവസ്ഥയാണ്. തിരക്കേറിയ നേരങ്ങളിൽ നാലു പൊലീസുകാരാണ് വാഹനങ്ങളെ നിയന്തിക്കുന്നതിന് നിൽക്കുന്നത്. എങ്കിലും ദേശീയ പാതയിലും പലപ്പോഴും വാനങ്ങളുടെ നീണ്ട നിരയാണ്.