തൃശൂർ: മെഡിക്കൽ കോളേജിൽ യുവതി 40 ദിവസം പ്രായമുള്ള പെൺ കുഞ്ഞിനെ അത്യാഹിത വിഭാഗത്തിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയിലാണ് കുട്ടിക്ക് അസുഖമാണെന്ന് പറഞ്ഞ് യുവതി അത്യാഹിത വിഭാഗത്തിലെത്തിയത്. ഡോക്ടർ പരിശോധിച്ചെങ്കിലും കുട്ടിക്ക് പ്രത്യേക അസുഖങ്ങളൊന്നും കണ്ടെത്തിയില്ല. വീട്ടിലേക്ക് മടങ്ങാൻ അനുമതിയും നൽകി. വീട് മലപ്പുറത്തായതിനാൽ രാത്രിയിൽ പോകാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതിനാൽ കുട്ടിയുമായി അത്യാഹിത വിഭാഗത്തിൽ കഴിയാൻ യുവതിക്ക് അനുമതി നൽകി. പുലർച്ചെയോടെയാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചത്. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു...