കൊടുങ്ങല്ലൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര മൈതാനം ശുചീകരിച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ന് സംസ്ഥാനത്ത് സേവാ സപ്താഹത്തിന്റെ ഭാഗമായി സേവന-പരിസ്ഥിതി മേഖലകളുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും, മെഡിക്കൽ ക്യാമ്പുകളും, രക്തദാന ക്യാമ്പുകളും നടത്തുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കർഷകമോർച്ച സംസ്ഥാന സെക്രട്ടറി എ.ആർ അജിഘോഷ് പറഞ്ഞു.
ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എം.ജി പ്രശാന്ത് ലാൽ, ജനറൽ സെക്രട്ടറി കെ.യു പ്രേംജി, നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.എ. സുനിൽകുമാർ, യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് ശിവറാം, കെ.ജി. ശശിധരൻ, സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ ശാലിനി വെങ്കിടേഷ്, ഒ.എൻ ജയദേവൻ, ടി.എസ് സജീവൻ, രശ്മി ബാബു, രേഖ സൽപ്രകാശ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.