കയ്പ്പമംഗലം: പി.എസ്.സി നടത്തുന്ന എല്ലാ പരീക്ഷകളിലും മലയാളത്തിൽ കൂടി ചോദ്യം ലഭ്യമാക്കുക എന്ന ആവശ്യമുന്നയിച്ച് തിരുവനന്തപുരം പി.എസ്.സി ഓഫീസിന് മുന്നിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെരിഞ്ഞനത്ത് ധർണ നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം, യുവ കലാ സാഹിതി, സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എന്നീ സംഘടനകൾ സംയുക്തമായാണ് ധർണ സംഘടിപ്പിച്ചത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. ധർണ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എ.നസീർ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ മീരാഭായ്, മേഖല പ്രസിഡന്റ് കെ.കെ ഹരീഷ് കുമാർ, പരിഷത്ത് പ്രവർത്തകരായ പി. രാധാകൃഷ്ണൻ, പി.ബി സജീവ്, മതിലകം ബ്ലോക്ക് പഞ്ചായത്തംഗം സി.കെ ഗിരിജ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് യു.കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു...